Blogger Widgets

ഇനി മടിക്കേണ്ട, ചോദിച്ചോളൂ... ലൈവ് വിത്ത് ലെസ്സണ്‍സിലേയ്ക്ക്...




വിക്ടേഴ്സ് ചാനല്‍-  
കേരള വിദ്യാഭ്യാസ വകുപ്പിന്റെ സ്വന്തം ചാനല്‍ നിങ്ങള്‍ക്കായി അണിയിച്ചൊരുക്കുന്ന പുതിയ വിഭവമാണ് 
ലൈവ് വിത്ത് ലെസണ്‍സ്
(LIVE WITH LESSONS)
തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി ഏഴുമണിമുതല്‍ എട്ടുമണിവരെ നിങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 18004259877 
-ല്‍ വിളിച്ച് എസ്.എസ്.എല്‍.സി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാം.
ഇന്ന് (02-01-2014) ബയോളജിയാണ്. ആദ്യത്തെ രണ്ടുപാഠങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നിങ്ങള്‍ക്ക് നിസ്സംശയം ചോദിക്കാം. ഫോണ്‍ യഥാസമയം കിട്ടിയില്ലെങ്കിലോ എന്ന് വിഷമിക്കേണ്ട. സംശയങ്ങള്‍ lwlbiology@gmail.com 
എന്ന ഇ-മെയിലിലും അയയ്ക്കാം.
പത്താം ക്ലാസ്സ് കുട്ടികള്‍ക്കായി ഇപ്പോള്‍ വിക്ടേഴ്സ് തുടങ്ങിയ ഈ പദ്ധതി ഇതര ക്ലാസ്സുകളിലേയ്ക്കും വ്യാപിപ്പിക്കും. വിക്ടേഴ്സിന്റെ ഈ പദ്ധതിയ്ക്ക് ജീവശാസ്ത്രജാലകം എല്ലാ ആശംസകളും നേരുന്നു.  
വിക്ടേഴ്സിന്റെ ഒരുക്കം, എസ്.എസ്.എല്‍.സി എക്സലന്‍സ് എന്നിവ തുടര്‍ച്ചയായി കാണുമല്ലോ. 
വിക്ടേഴ്സിന്റെ വൈബ്‌വിലാസം-  
victers.itschool.gov.in