Blogger Widgets

പുതിയ അധ്യയന വര്‍ഷത്തേയ്ക്ക് എല്ലാവര്‍ക്കും സ്വാഗതം

എച്ച്.എസ്.എ/എല്‍.പി.എസ്.എ/യു.പി.എസ്.എ മാരുടെ ഹയര്‍ സെക്കന്‍ഡറി പ്രൊമോഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പുതിയ അദ്ധ്യയന വര്‍ഷം അറിവിന്റെ പുതുക്കല്‍ വര്‍ഷം

പുതിയ അദ്ധ്യയന വര്‍ഷം അറിവിന്റെ പുതുക്കല്‍ വര്‍ഷമാകട്ടെ. മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശം, മലയാളം വിക്കിപീഡിയ നമുക്കൊപ്പമുണ്ട്. മലയാളം വിക്കിപീഡിയയിലെ ജീവശാസ്ത്രപാഠങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ പേജുകള്‍ നിങ്ങള്‍ക്ക് പരിശോധിക്കാം. കൂട്ടിച്ചേര്‍ക്കലുകളോ തിരുത്തലുകളോ വരുത്താം. വിവരങ്ങളുടെ സത്യാവസ്ഥയില്‍ സംശയമുണ്ടെങ്കില്‍ സംവാദം പേജില്‍ ചോദിക്കാം. നിങ്ങള്‍ക്ക് ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കാം, പുതിയ ലേഖനങ്ങള്‍ സൃഷ്ടിക്കുകയുമാകാം. എന്തായാലും വിക്കിപീഡിയയുടെ വളര്‍ച്ചയ്ക്കും അതുവഴി സ്വതന്ത്ര വിജ്ഞാനവ്യാപനത്തിനും നമുക്കൊരുമിച്ചുപ്രവര്‍ത്തിക്കാം. പുതിയ അറിവുനേടിയും പ്രയോഗിച്ചും മികച്ച കുട്ടികള്‍ക്കൊപ്പം മിടുക്കരായ അദ്ധ്യാപകരുമാകാം.
ഇതിനായി ജീവശാസ്ത്രം ഒന്നാം അദ്ധ്യായവുമായി ബന്ധപ്പെട്ട മുഖ്യവിഷയമായ കണ്ണിന്റെ ഘടന എന്ന ഭാഗം കൂടുതല്‍ വ്യക്തമായി പഠിക്കാനും ഉള്‍ക്കൊള്ളാനും വിക്കിപീഡിയയിലെ കണ്ണിന്റെ ഘടനയുമായി ബന്ധപ്പെട്ട താള്‍ താഴെത്തന്നിരിക്കുന്നു. നിങ്ങള്‍ വായിച്ചുമനസ്സിലാക്കി, തിരുത്തുണ്ടെങ്കില്‍ തിരുത്തൂ, പുതുക്കാമെങ്കില്‍ പുതുക്കി, മലയാളത്തിന് സംഭാവന ചെയ്യൂ. സംശയങ്ങള്‍  തീര്‍ക്കാന്‍ അതേ താളിന്റെ സംവാദം പേജില്‍ എഴുതുമല്ലോ.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 94.17 ശതമാനം വിജയം

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 94.17 ശതമാനം വിജയം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 0.53 ശതമാനത്തിന്റെ വര്‍ധനവ്. 4,79,085 പേര്‍ ഈ വര്‍ഷം പരീക്ഷ എഴുതിയതില്‍ 10,073 പേര്‍ എ പ്ലസ് നേടി. സംസ്ഥാനത്ത് 861 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 274 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 327 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. കുറവ് പാലക്കാടും. ഗ്രേസ് മാര്‍ക്ക് ലഭിച്ചത് 44,016 വിദ്യാര്‍ഥികള്‍ക്കാണ്. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച സ്‌കൂളുകള്‍ കോഴിക്കോട് ജില്ലയിലാണ്. വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തില്‍ ഉയര്‍ന്ന വിജയശതമാനം മൂവാറ്റുപുഴയിലാണ്.

സേ പരീക്ഷ മെയ് 13 മുതല്‍ 18 വരെ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 15 മുതല്‍ വിതരണം ചെയ്യുമെന്ന് ഫലപ്രഖ്യാപനം നടത്തിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ഉപരിപഠനത്തിന് അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്ലസ് പഠനത്തിന് സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രൈവറ്റായി പരീക്ഷ എഴുതിയവരില്‍ 74.05 ആണ് വിജയശതമാനം. പ്രൈവറ്റ് മേഖലയില്‍ വിജയത്തില്‍ ഏഴ് ശതമാനത്തോളം കുറവുണ്ടായി.
(മാതൃഭൂമിയോട് കടപ്പാട്)

മാത്സ് ബ്ലോഗില്‍ നിന്നും എസ്.എസ്.എല്‍.സി റിസള്‍ട്ട് അനലൈസര്‍



 
മാത്സ് ബ്ലോഗിനെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഇന്റര്‍നെറ്റ്/ ബ്ലോഗ് കൂട്ടായ്മ വേറെയില്ല. അതിശയോക്തിയില്ലാതെ പറയട്ടെ, വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട്, സൂര്യനുതാഴെയുള്ള എന്തും ലഭിക്കുന്ന സമ്പൂര്‍ണ്ണവെബ് പേജാണ് മാത്സ് ബ്ലോഗ്. ഈ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം പരിശോധിക്കുന്നതിനും അനലൈസ് ചെയ്യുന്നതിനും മാത്സ്ബ്ലോഗില്‍ വളരെ പ്രയോജനകരമാവുന്ന ഒരു സോഫ്റ്റ്‌വെയര്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ സ്കൂള്‍ കൂടാതെ പരിസരപ്രദേശങ്ങളിലെ ഇതരസ്കൂളുകളുടെ റിസള്‍ട്ടും പരിശോധിക്കുന്നതിന് സൗകര്യപ്രദമായ ഈ സേവനം പ്രയോജനപ്പെടുത്തൂ