Blogger Widgets

ജീവശാസ്ത്രാധ്യാപകസംഘടന രൂപവല്‍ക്കരണം


സംസ്ഥാനത്തെ ഗവ., എയിഡഡ്, അണ്‍ എയിഡഡ് സ്കൂളുകളിലെ ജീവശാസ്ത്രാധ്യാപകരുടെ കൂട്ടായ്മയായി ഒരു അധ്യാപകസംഘടന നിലവില്‍ വരുന്നു. അധ്യാപകരുടെ പഠന-ബോധന തന്ത്രങ്ങള്‍ക്ക് ശക്തി പകരാനും ജീവശാസ്ത്രം എന്ന ചലനാത്മകവിഷയത്തില്‍ വിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനും കേരളസര്‍ക്കാരും വിദ്യാഭ്യാസവകുപ്പും കാലാകാലങ്ങളില്‍ ആവിഷ്കരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ക്ക് സഹായം നല്‍കുന്നതിനുമാണ് ഇത്തരത്തിലൊരു സംഘടന രൂപമെടുക്കുന്നത്. അധ്യാപകരുടെ ഈ കൂട്ടായ്മയിലേയ്ക്ക് കേരളത്തിലെ എസ്.സി.ഇ.ആര്‍.ടി, ഡയറ്റ്, എസ്.എസ്.ഏ എന്നിവിടങ്ങളിലെ ജീവശാസ്ത്രം അധ്യാപകരേയും എല്ലാ സ്കൂള്‍ അധ്യാപകരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു. അറിവിന്റെ തുടര്‍ച്ചയും പകര്‍ച്ചയും ഉറപ്പുവരുത്തുന്ന കേരളത്തിലെ ഏറ്റവും വലിയ അധ്യാപകകേന്ദ്രീകൃത പഠന- ബോധനാധിഷ്ഠിത സംഘടനയുടെ രൂപവല്‍ക്കരണത്തിന് കോഴിക്കോട്ട് ശിക്ഷക് സദനില്‍ 2012 സെപ്റ്റംബര്‍ 8 ന് രാവിലെ 10 മണിയ്ക്ക് തുടക്കം കുറിക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്. 

കോഴിക്കോട് ശിക്ഷക് സദനിലേയ്ക്കുള്ള വഴി ഇവിടെ ക്ലിക്ക് ചെയ്ത് കാണാം