Blogger Widgets

ജീവശാസ്ത്രജാലകത്തിന് ഒരു വയസ്സ്


ജീവശാസ്ത്രജാലകം നിലവില്‍ വന്നിട്ട് 10/08/2012 ന് ഒരു വര്‍ഷം തികയുന്നു. ജീവശാസ്ത്രാധ്യാപകര്‍ക്കും കുട്ടികള്‍ക്കും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞ നിരവധി സംഭാവനകള്‍ നല്‍കാന്‍ നമ്മുടെ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. രാമകൃഷ്ണന്‍ സാറും പ്രദീപ് സാറും മാത്യൂസ് സാറും പാലോറ ശശിസാറും നമുക്കുനല്‍കിയ അകമഴിഞ്ഞ പിന്‍തുണ ഈ ഉദ്യമത്തിന്റെ വിജയത്തിന് വിലമതിക്കാനാകാത്ത രാസാഗ്നിയായി, അനുഭവസമ്പത്തിന്റെ സാക്ഷ്യ പത്രമായി ഇപ്പോഴും എപ്പോഴുമുണ്ട്. ജീവശാസ്ത്രാധ്യാപകസമൂഹത്തിന്റെ പ്രിയസുഹൃത്തായി ജീവശാസ്ത്രജാലകം ഇനിയും മുന്നോട്ടുപോകും. വഴിവിളക്കേന്തുന്നവര്‍ക്കും സഹയാത്രികര്‍ക്കും വിമര്‍ശകര്‍ക്കും ഹൃദയംനിറഞ്ഞ നന്ദി...