Blogger Widgets

ആവേശകരമായ അനുഭവം- ജീവശാസ്ത്രം ക്വിസ് 2012

ജീവശാസ്ത്രം ക്വിസ് 2012 തൃശൂരില്‍ നടന്നു.
പങ്കെടുത്ത മത്സരാര്‍ത്ഥികള്‍, അവരെ അനുഗമിച്ച രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, തൃശൂരിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍,
 എല്ലാവര്‍ക്കും നന്ദി... വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍...
തൃശൂര്‍ സ്കൗട്ട് & ഗൈഡ് ഭവനില്‍ 28/12/2012 ന് രാവിലെ 11.30ന് മത്സരം ആരംഭിച്ചു. 12 ജില്ലകളില്‍ നിന്ന് 24 കുട്ടികള്‍ ഉള്‍പ്പെടെ 12 ടീമുകളായി മത്സരം നടന്നു. തിങ്ങിനിറഞ്ഞ ഹാളില്‍ നടന്ന വാശിയേറിയ മത്സരത്തില്‍
അവര്‍ക്ക് മെരിറ്റ് സര്‍ട്ടിഫിക്കറ്റും 
ക്യാഷ് പ്രൈസ് ആയി 10000 രൂപയും നല്‍കി. 
അവര്‍ക്ക് മെരിറ്റ് സര്‍ട്ടിഫിക്കറ്റും 
ക്യാഷ് പ്രൈസ് ആയി 5000 രൂപയും നല്‍കി. 
ക്വിസ് മത്സരം വന്‍വിജയമാക്കിയ എല്ലാവര്‍ക്കും ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍.
കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കും.  

നേര്‍ക്കാഴ്ചകളിലൂടെ..... ഒന്നാം ലക്കം


വിനീഷ്.ടി.വി., 
എച്ച്.എസ്.ഏ, മാതമംഗലം, വയനാട് ജില്ല 
എഴുതുന്ന പുതിയ ദൃശ്യപംക്തി
നേര്‍ക്കാഴ്ചകള്‍
വയനാട് ജില്ലയുടെ പ്രകൃതിഭംഗി ഒപ്പിയെടുത്ത്
നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

ജീവശാസ്ത്രം ക്വിസ് ജില്ലാതല മത്സരം- വിജയികള്‍

 
ബയോളജി ടീച്ചേഴ്സ് ഫോറം കേരളയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ജീവശാസ്ത്ര ക്വിസ് മത്സരം വിജയകരമായി നടന്നു. മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍, പങ്കെടുത്ത അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവരെ അഭിനന്ദിക്കുന്നു. വിജയികളുടെ ലിസ്റ്റ് (അപൂര്‍ണ്ണം) പ്രസിദ്ധീകരിക്കുന്നു. ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ മറ്റുള്ള വിവരങ്ങള്‍ മെയില്‍ ചെയ്യുമല്ലോ.  ഇനി തൃശൂരില്‍ സംസ്ഥാനതല മത്സരമാണ്. ഡിസംബര്‍ അവസാനവാരം മത്സരം നടക്കും. ഏതാനും ദിവസങ്ങള്‍ക്കകം മാതൃകാചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കും. അവ പ്രിന്റെടുത്ത് കുട്ടികള്‍ക്ക് നല്‍കൂ. ജീവശാസ്ത്രം പൊതുവിജ്ഞാനസമ്പത്ത് വര്‍ദ്ധിപ്പിച്ച് ഏറ്റവും മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ കുട്ടികളെ സഹായിക്കൂ.

ക്ലാസ്സ് 8, ജീവശാസ്ത്രം മാതൃകാ ചോദ്യപ്പേപ്പര്‍

ക്ലാസ്സ് 8, ജീവശാസ്ത്രം മാതൃകാ ചോദ്യപ്പേപ്പര്‍

ശ്രീ.റഷീദ് ഓടക്കല്‍,
ജി.വി.എച്ച്. എസ്. എസ്. കൊണ്ടോട്ടി, മലപ്പുറം ജില്ല 
തയ്യാറാക്കിയത്. 

ക്ലാസ്സ് 9 ജീവശാസ്ത്രം മാതൃകാചോദ്യപ്പേപ്പര്‍

ക്ലാസ്സ് 9 ജീവശാസ്ത്രം മാതൃകാചോദ്യപ്പേപ്പര്‍
കുമാരി ബിന്ദു, എച്ച്.എസ്.എ, പഞ്ചായത്ത് എച്ച്.എസ്,
പത്തിയൂര്‍, കീരിക്കാട്, ആലപ്പുഴ ജില്ല തയ്യാറാക്കിയത്.

ക്ലാസ്സ് 10, ജീവശാസ്ത്രം മാതൃകാ ചോദ്യപ്പേപ്പര്‍

ക്ലാസ്സ് 10, ജീവശാസ്ത്രം മാതൃകാ ചോദ്യപ്പേപ്പര്‍ 
ശ്രീ.ഷജില്‍.യു.കെ 
എച്ച്.എസ്.എ, ജി.എച്ച്.എസ്.എസ്, ബാലുശ്ശേരി, 
കോഴിക്കോട് ജില്ല തയ്യാറാക്കിയത്

ജില്ലാതല ക്വിസ് മത്സരം ഡിസം. 1 ന്.

ബയോളജി ടീച്ചേഴ്സ് ഫോറം, കേരള
ജില്ലാതല ക്വിസ് മത്സരം 
ഡിസം. 1 ന്.
സ്കൂള്‍ തലത്തില്‍ വിജയികളായ 2 പേര്‍ക്ക് പങ്കെടുക്കാം. സ്ഥലവും സമയവും ഈ പേജിനുമുകളില്‍ നല്‍കിയിട്ടുണ്ട്. എല്ലാ കുട്ടികളേയും അധ്യാപകരേയും കൃത്യസമയത്തുതന്നെ പങ്കെടുപ്പിക്കുവാന്‍ മുഴുവന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരും മറ്റധ്യാപകരും പരിശ്രമിക്കേണ്ടതുണ്ട്. ഈ സംരംഭം മഹത്തായ വിജയമാക്കാന്‍, മാതൃകാപരമായ മികവാക്കാന്‍ നമ്മുടെ കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യമാണ്. എല്ലാവര്‍ക്കും വിജയാശംസകള്‍!
മലപ്പുറം ജില്ലയില്‍ മത്സരം ഡിസം. 8 ലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ജീവകം കെ ഇനി നിര്‍മ്മിക്കാം



ശ്രീ. സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ 
(കോഴിക്കോട് പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകന്‍) 
എഴുതുന്നു...ജീവകം കെ ഇനി നിര്‍മ്മിക്കാം!

ക്ലാസ്സ് 10, അധ്യായം 7 മുഖ്യാശയങ്ങള്‍

ക്ലാസ്സ് 10, അധ്യായം 7
"നമ്മളെങ്ങനെ നമ്മളായി"
മുഖ്യാശയങ്ങളിലൂടെ
ശ്രീ.റഷീദ് ഓടക്കല്‍, (ജി.വി.എച്ച്. എസ്. എസ്. കൊണ്ടോട്ടി, മലപ്പുറം)
തയ്യാറാക്കിയത്.)

ആദരാഞ്ജലികള്‍


 എം.ജി. ബീനാകുമാരി ടീച്ചര്‍
(ബയോളജി എച്ച്.എസ്.ഏ, 
 ഗവ.ബോയ്സ് എച്ച്.എസ്.എസ്, ചവറ, കൊല്ലം)

ടീച്ചിംഗ് മാനുവല്‍ മാതൃക, STD-IX & VIII



ശ്രീ. കെ. രാമകൃഷ്ണന്‍, 
ആര്‍.ഏ.സി.എച്ച്.എസ്, കടമേരി, വടകര എഴുതുന്ന 

ടീച്ചിംഗ് മാനുവല്‍ മാതൃക. 
STD-X ഏഴാമധ്യായം,  STD-IX ആറാമധ്യായം, 
STD-VIII നാലാമധ്യായംഎന്നിവ
പ്രസിദ്ധീകരിച്ചു.
STD X, STD IX, STD VIII
ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ ഇവ രേഖപ്പെടുത്തൂ. 
അദ്ദേഹത്തെ 
ramakrishnannnk@gmail.com
മെയിലില്‍ സന്ദര്‍ശിക്കൂ.

ക്ലാസ്സ് 8, ജീവശാസ്ത്രം മാതൃകാ ചോദ്യപ്പേപ്പര്‍



ക്ലാസ്സ് 8, ജീവശാസ്ത്രം മാതൃകാ ചോദ്യപ്പേപ്പര്‍
ശ്രീ.റഷീദ് ഓടക്കല്‍, 
ജി.വി.എച്ച്. എസ്. എസ്. കൊണ്ടോട്ടി, മലപ്പുറം ജില്ല 
തയ്യാറാക്കിയത്. 

ജീവകം കെ ഇനി നിര്‍മ്മിക്കാം



ശ്രീ. സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ 
(കോഴിക്കോട് പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകന്‍) 
എഴുതുന്നു...
ജീവകം കെ ഇനി നിര്‍മ്മിക്കാം!
"വന്ന വഴി" തുടര്‍പംക്തിയില്‍. വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

അധ്യായം 5, ക്ലാസ്സ് 9 മാതൃകാ ചോദ്യപ്പേപ്പര്‍


 
  ശ്രീ. എം.എസ്.ഗോപകുമാരന്‍ നായര്‍
 എച്ച്.എസ്.ഏ, എന്‍.എസ്.എസ്.എച്ച്.എസ്, ചൊവ്വല്ലൂര്‍
ഒന്‍പതാം ക്ലാസിന്റെ ജീവശാസ്ത്രം അധ്യായം 5ല്‍നിന്നും
മാതൃകാചോദ്യപ്പേപ്പര്‍ അയച്ചുതന്നിട്ടുണ്ട്.‌
 ചോദ്യപ്പേപ്പറിന് ഇവിടെ ക്ലിക്ക് ചെയ്യുക. 
നല്ലൊരു വര്‍‌ക്ക് ഷീറ്റായും ഇതുപയോഗിക്കാം

AIDS- ചില പ്രധാന വസ്തുതകള്‍


പത്താം ക്ലാസ്സിലെ "സമസ്ഥിതി തകരുമ്പോള്‍" എന്ന പാഠഭാഗവും ഡിസംബര്‍ 1 ഉം നിരവധി പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നൊരുക്കം നടത്തേണ്ട വിഭവങ്ങളാണ്. അതിനായി AIDS ന്റെ വ്യാപനം, HIV ഘടന എന്നിവ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഓര്‍മ്മപ്പെടുത്താന്‍ സഹായിക്കുന്ന ലഘുവിവരണമാണ് ഇവിടെ നല്‍കിയി ട്ടുള്ളത്. ക്വിസ് മത്സരങ്ങള്‍ക്കും ഉപന്യാസരചനാമത്സരങ്ങള്‍ക്കും ശാസ്ത്രപ്രദര്‍ശനത്തിനും മറ്റുമായി ഈ വിവരണങ്ങള്‍ സഹായിക്കുമെന്ന് കരുതുന്നു.
ലേഖനം തയ്യാറാക്കിയത്-
സതീഷ്. ആര്‍
എച്ച്.എസ്.ഏ, ജി.എച്ച്.എസ്.എസ്, അഞ്ചല്‍ വെസ്റ്റ്.


ജീവശാസ്ത്രം ക്വിസ് വിജയികളുടെ വിവരം നല്‍കാന്‍

എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!...
കേരളത്തിലെങ്ങും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജീവശാസ്ത്രക്വിസ് മത്സരം നടന്നുവരുന്നു. ചില സ്കൂളുകളില്‍ ടൂര്‍, യൂത്ത് ഫെസ്റ്റിവല്‍ എന്നിവ മൂലം മത്സരം മാറ്റിയതായും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. 
ഒക്ടോബര്‍ എട്ടാം തീയതിയ്ക്കകം എല്ലാ സ്കൂളുകളിലും മത്സരങ്ങള്‍ 
പൂര്‍ത്തിയാക്കണമെന്ന് താല്‍പര്യപ്പെടുന്നു. 
ഓണ്‍ലൈനായും വിജയികളുടെ വിവരങ്ങള്‍ അയയ്ക്കാം. 
 അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
തുടര്‍വിവരങ്ങള്‍ അറിയിക്കാന്‍ ആ പേജില്‍ തന്നിരിക്കുന്ന ഫോമിലെ എല്ലാ വിവരങ്ങളും ടൈപ്പ് ചെയ്ത് SUBMIT ബട്ടണ്‍ പ്രസ്സ് ചെയ്യുക. "Received Result Data" എന്ന അറിയിപ്പ് ലഭിച്ചാല്‍ പ്രക്രിയ പൂര്‍ത്തിയാകും.

ജീവശാസ്ത്രം ക്വിസ് മത്സരം


ജീവശാസ്ത്രജാലകത്തില്‍ ജീവശാസ്ത്രം ക്വിസ് ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തിയ എല്ലാ അധ്യാപകര്‍ക്കും നന്ദി. 

30-10-2012 ന് എല്ലാ സ്കൂളുകളിലും നടക്കുന്ന ക്വിസ് മത്സരം വന്‍വിജയമാക്കുന്നതിന് എല്ലാ അധ്യാപകരുടേയും
നിര്‍ല്ലോഭസഹകരണം പ്രതീക്ഷിക്കുന്നു. 
മത്സരഫലം കാലതാമസം കൂടാതെ അറിയിക്കണമെന്നും താത്പര്യപ്പെടുന്നു.

മത്സരഫലങ്ങള്‍ അറിയിക്കുന്നതിന് പ്രത്യേകം ഫോര്‍മാറ്റ് ബ്ലോഗില്‍ നല്‍കുന്നതാണ്. ജില്ലാതല മത്സരങ്ങളുടെ തീയതിയും സമയവും പിന്നാലേ അറിയിക്കുന്നതാണ്.


ടീച്ചിംഗ് മാനുവല്‍ മാതൃക



ശ്രീ. കെ. രാമകൃഷ്ണന്‍, 
ആര്‍.ഏ.സി.എച്ച്.എസ്, കടമേരി, വടകര എഴുതുന്ന 

ടീച്ചിംഗ് മാനുവല്‍ മാതൃക. 
എസ്.എസ്.എല്‍.സി ആറാമധ്യായം,
ഒന്‍പതാം ക്ലാസ്സ് അഞ്ചാമധ്യായം എന്നിവ
പ്രസിദ്ധീകരിച്ചു.
STD X, STD IX, STD VIII
ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ ഇവ രേഖപ്പെടുത്തൂ. 
അദ്ദേഹത്തെ 
ramakrishnannnk@gmail.com
മെയിലില്‍ സന്ദര്‍ശിക്കൂ.

സ്കൂള്‍തല ജീവശാസ്ത്രം ക്വിസ് മത്സരം

Older Posts
കൊല്ലം ജില്ലയില്‍ 
ഒക്ടോബര്‍ 30 ന് തന്നെ 
സ്കൂള്‍ തലത്തില്‍ ജീവശാസ്ത്രം ക്വിസ് മത്സരം 
നടത്തുന്നതിന് തീരുമാനമായിട്ടുണ്ട്. 
വിശദവിവരങ്ങള്‍ 
ശ്രീ. ജബ്ബാര്‍- 9495196142, ശ്രീ.ഷാജി- 9946434998, ശ്രീ.സതീഷ്- 9947010080 
ഇവരില്‍ നിന്നറിയാം.
ചോദ്യപ്പേപ്പറുകള്‍ നേരിട്ടോ ബയോളജി ടീച്ചറിന്റെ E-mail ലോ അയയ്ക്കുന്നതാണ്. ഒക്ടോബര്‍ 30 നുതന്നെ പരീക്ഷ നടക്കണം. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം. 7 മുതല്‍ 10 വരെയുള്ള ജീവശാസ്ത്രം കേരള സിലബസ് പാഠങ്ങളാണ് പരീക്ഷയ്ക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സ്കൂള്‍ ശാസ്ത്രമേള

പ്രാണവായു ദ്രാവകമായപ്പോള്‍..



ശ്രീ. സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ 
(കോഴിക്കോട് പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകന്‍) 
എഴുതുന്നു...
പ്രാണവായുവിനെ ദ്രാവകമാക്കാന്‍ പരിശ്രമിച്ച് വിജയിച്ചതാരാണ്?
"വന്ന വഴി" തുടര്‍പംക്തിയില്‍. വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ടീച്ചിംഗ് മാനുവല്‍ SSLC Vth Chapter

 

ശ്രീ. കെ. രാമകൃഷ്ണന്‍, 
ആര്‍.ഏ.സി.എച്ച്.എസ്, കടമേരി, വടകര എഴുതുന്ന 
ടീച്ചിംഗ് മാനുവല്‍ മാതൃക. 
എസ്.എസ്.എല്‍.സി അഞ്ചാമധ്യായം
നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ ഇവ രേഖപ്പെടുത്തൂ.

സംസ്ഥാനതല ജീവശാസ്ത്ര ക്വിസ് മത്സരം

ബയോളജി ടീച്ചേഴ്സ് ഫോറം, കേരളയുടെ ആഭിമുഖ്യത്തില്‍
സ്കൂള്‍തല മത്സരങ്ങള്‍  
17.10.2012നും 31.10.2012നുമിടയ്ക്ക് നടത്തുന്നു.
ഒരു സ്കൂളില്‍ നിന്നും രണ്ടുപേര്‍ക്ക് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം.

ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 
1000രൂപയും മൊമന്റോയും
 ജില്ലാതലത്തില്‍ രണ്ടാംസ്ഥാനം നേടുന്നവര്‍ക്ക് 
500രൂപയും മൊമന്റോയും
സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 
10000രൂപയും മൊമന്റോയും (ടീമിന്)
സംസ്ഥാനതലത്തില്‍ രണ്ടാസ്ഥാനം നേടുന്നവര്‍ക്ക് 
5000രൂപയും മൊമന്റോയും (ടീമിന്)

സ്കൂള്‍തല മത്സരത്തിനുള്ള സിലബസ്/ടോപ്പിക് 
12.10.2012 ന് ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.

സ്കൂള്‍തല മത്സരം നടത്തുന്നതിന് ആവശ്യമായ ചോദ്യപ്പേപ്പറുകള്‍ക്ക് 
 nisartr@gmail.com എന്ന
ഈ-മെയില്‍  വിലാസത്തില്‍ 
20.10.2012 ന് മുന്‍പ് ബന്ധപ്പെടുക.
ഫോണ്‍: 9746238604

ഇംപേഷ്യൻസ് ജോൺസിയാന


ബാൾസമിനേസി സസ്യകുടുംബത്തിലുള്‍പ്പെടുന്ന ഒരു ചെറിയ സസ്യമാണിത്. ഇംപേഷ്യൻസ് ജോൺസിയാന എന്നാണിതിന്റെ ശാസ്ത്രീയ നാമം. പ്രകൃതിരമണീയമായ കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർക്ക് മാതൃകയായിരുന്ന പ്രൊഫ. ജോൺസി ജേക്കബിന്റെ പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്.
കേരളത്തിലെ പരിസ്ഥിതി ശാസ്ത്രജ്ഞന്റെ പേരില്‍ അറിയപ്പെടുന്ന സസ്യമാണിത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കൂ. ഈ സസ്യത്തിന്റെ മലയാളം വിക്കിപീഡിയ പേജ് ഇവിടെ വായിക്കാം.


ഡയാലിസിസ് കണ്ടുപഠിക്കാം


വൃക്കകള്‍ രണ്ടും തകരാറിലായ ഒരു രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ നടത്തുന്ന ഡയാലിസിസ് എന്ന പ്രക്രിയയെക്കുറിച്ചുള്ള ഈ ആനിമേഷന്‍ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുമല്ലോ?

ഒപ്പം 
എന്തെങ്കിലും അബദ്ധധാരണകള്‍ മാറിയെങ്കില്‍ 
ജീവശാസ്ത്രജാലകത്തെ അറിയിക്കൂ...

പ്രശ്നോത്തരി




ശ്രീ. എം.എസ്. ഗോപകുമാരന്‍ നായര്‍, 
എച്ച്.എസ്.ഏ, എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചൊവ്വല്ലൂര്‍, തിരുവനന്തപുരം തയ്യാറാക്കിയ 
ജൈവവൈവിധ്യ പ്രശ്നോത്തരി  

ജീവശാസ്ത്രാധ്യാപക സംഘടന രൂപീകരണ യോഗം

സെപ്തംബര്‍ 08 ന് കോഴിക്കോട് ശിക്ഷക് സദനില്‍ ചേര്‍ന്ന ജീവശാസ്ത്രാധ്യാപക സംഘടന രൂപവല്‍ക്കരണയോഗത്തിന്റെ ചിത്രങ്ങള്‍

വന്ന വഴി:- സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ എഴുതുന്ന തുടര്‍ പംക്തി




കോഴിക്കോട് പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകനും മാതൃഭൂമി ദിനപ്പത്രത്തില്‍ കാര്‍ഷികരംഗം, വിദ്യ എന്നീ പേജുകളില്‍ സ്ഥിരം ഫീച്ചറുകള്‍ എഴുതുകയും ചെയ്യുന്ന ശ്രീ. സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ കോഴിക്കോട് ജില്ലയിലെ കര്‍ഷകരെക്കുറിച്ച് ജില്ലാ കളക്ടര്‍ ചീഫ് എഡിറ്ററായുള്ള 101 വിജയഗാഥകള്‍ എന്ന പുസ്തകത്തിന്റെ കര്‍ത്താവുമാണ്. മുന്‍വര്‍ഷങ്ങളില്‍ ജീവശാസ്ത്രം ഡി.ആര്‍.ജിയുമായിരുന്ന അദ്ദേഹം ജീവശാസ്ത്രജാലകത്തില്‍ തുടര്‍പംക്തി കൈകാര്യം ചെയ്യുകയാണ്. വന്ന വഴി എന്നതാണ് കോളത്തിന്റെ പേര്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. അദ്ദേഹത്തിന്റെ രചനകള്‍ക്ക് പ്രതികരണങ്ങളും ക്ഷണിക്കുന്നു. 

ജീവശാസ്ത്രാധ്യാപകസംഘടന രൂപവല്‍ക്കരിച്ചു


സംസ്ഥാനത്തെ ഗവ., എയിഡഡ്, അണ്‍ എയിഡഡ് സ്കൂളുകളിലെ ജീവശാസ്ത്രാധ്യാപകരുടെ സംഘടന രൂപവല്‍ക്കരിക്കപ്പെട്ടു. കോഴിക്കോട്ട് ശിക്ഷക് സദനില്‍ 2012 സെപ്റ്റംബര്‍ 8 ന് രാവിലെ 10 മണിയ്ക്ക് രൂപവല്‍ക്കരണയോഗം ചേരുകയും വിവിധ സ്കൂളുകള്‍, ഡയറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചചെയ്ത് സംഘടനാരൂപം നിശ്ചയിക്കുകയും ചുമതലക്കാരെ നിര്‍ദ്ദേശിച്ച് തിരഞ്ഞെടുക്കുകയും ചെയ്തു. അധ്യാപകരുടെ പഠന-ബോധന തന്ത്രങ്ങള്‍ക്ക് ശക്തി പകരാനും ജീവശാസ്തത്തില്‍ കാലാനുസൃതവിജ്ഞാനവ്യാപനത്തിനും കേരളസര്‍ക്കാരും വിദ്യാഭ്യാസവകുപ്പും ആവിഷ്കരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ക്ക് സര്‍വ്വാത്മനാ സഹായം നല്‍കുന്നതിനും കുട്ടികളില്‍ ജീവശാസ്ത്രപഠനം മികവുറ്റതാക്കുന്നതിന് മികച്ച പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന ഈ സംഘടന കേരളത്തിലെ ജീവശാസ്ത്രം അധ്യാപകര്‍ക്ക് അറിവിന്റെ തുടര്‍ച്ചയും പകര്‍ച്ചയും ഉറപ്പുവരുത്തുന്നതിന് നിതാന്തജാഗ്രതയും ശ്രദ്ധയും നല്‍കുന്നതാണ്. കേരളത്തിലെ ആദ്യത്തെ ഏറ്റവും വലിയ അധ്യാപകകേന്ദ്രീകൃത പഠന-ബോധനാധിഷ്ഠിത സംഘടനയാണിതെന്നതും സംഘടനയുടെ മുഖരൂപമായി ജീവശാസ്തജാലകം പ്രവര്‍ത്തിക്കുന്നു എന്നതും ജീവശാസ്ത്രജാലകത്തിന് ഏറെ അഭിമാനം നല്‍കുന്നു. 
രൂപവല്‍ക്കരണയോഗം ഫോട്ടോസെഷനുകള്‍, പങ്കാളിത്തം, ചര്‍ച്ചകള്‍, സംഘടനാരൂപം, ഭാരവാഹികള്‍, ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, മാര്‍ഗ്ഗരേഖ, കമ്മിറ്റി അറിയിപ്പുകള്‍ എന്നിവ പിന്നാലെ അറിയിക്കുന്നതാണ്. സംഘടനയുടെ വാര്‍ത്തകളും വിവരങ്ങളും സ്ഥിരമായി അറിയിക്കുന്നതിന് ജീവശാസ്ത്രജാലകം നിരന്തരം സന്ദര്‍ശിക്കൂ... 

ജീവശാസ്ത്രാധ്യാപകസംഘടന രൂപവല്‍ക്കരണം


സംസ്ഥാനത്തെ ഗവ., എയിഡഡ്, അണ്‍ എയിഡഡ് സ്കൂളുകളിലെ ജീവശാസ്ത്രാധ്യാപകരുടെ കൂട്ടായ്മയായി ഒരു അധ്യാപകസംഘടന നിലവില്‍ വരുന്നു. അധ്യാപകരുടെ പഠന-ബോധന തന്ത്രങ്ങള്‍ക്ക് ശക്തി പകരാനും ജീവശാസ്ത്രം എന്ന ചലനാത്മകവിഷയത്തില്‍ വിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനും കേരളസര്‍ക്കാരും വിദ്യാഭ്യാസവകുപ്പും കാലാകാലങ്ങളില്‍ ആവിഷ്കരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ക്ക് സഹായം നല്‍കുന്നതിനുമാണ് ഇത്തരത്തിലൊരു സംഘടന രൂപമെടുക്കുന്നത്. അധ്യാപകരുടെ ഈ കൂട്ടായ്മയിലേയ്ക്ക് കേരളത്തിലെ എസ്.സി.ഇ.ആര്‍.ടി, ഡയറ്റ്, എസ്.എസ്.ഏ എന്നിവിടങ്ങളിലെ ജീവശാസ്ത്രം അധ്യാപകരേയും എല്ലാ സ്കൂള്‍ അധ്യാപകരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു. അറിവിന്റെ തുടര്‍ച്ചയും പകര്‍ച്ചയും ഉറപ്പുവരുത്തുന്ന കേരളത്തിലെ ഏറ്റവും വലിയ അധ്യാപകകേന്ദ്രീകൃത പഠന- ബോധനാധിഷ്ഠിത സംഘടനയുടെ രൂപവല്‍ക്കരണത്തിന് കോഴിക്കോട്ട് ശിക്ഷക് സദനില്‍ 2012 സെപ്റ്റംബര്‍ 8 ന് രാവിലെ 10 മണിയ്ക്ക് തുടക്കം കുറിക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്. 

കോഴിക്കോട് ശിക്ഷക് സദനിലേയ്ക്കുള്ള വഴി ഇവിടെ ക്ലിക്ക് ചെയ്ത് കാണാം

ജീവശാസ്ത്രജാലകത്തിന് ഒരു വയസ്സ്


ജീവശാസ്ത്രജാലകം നിലവില്‍ വന്നിട്ട് 10/08/2012 ന് ഒരു വര്‍ഷം തികയുന്നു. ജീവശാസ്ത്രാധ്യാപകര്‍ക്കും കുട്ടികള്‍ക്കും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞ നിരവധി സംഭാവനകള്‍ നല്‍കാന്‍ നമ്മുടെ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. രാമകൃഷ്ണന്‍ സാറും പ്രദീപ് സാറും മാത്യൂസ് സാറും പാലോറ ശശിസാറും നമുക്കുനല്‍കിയ അകമഴിഞ്ഞ പിന്‍തുണ ഈ ഉദ്യമത്തിന്റെ വിജയത്തിന് വിലമതിക്കാനാകാത്ത രാസാഗ്നിയായി, അനുഭവസമ്പത്തിന്റെ സാക്ഷ്യ പത്രമായി ഇപ്പോഴും എപ്പോഴുമുണ്ട്. ജീവശാസ്ത്രാധ്യാപകസമൂഹത്തിന്റെ പ്രിയസുഹൃത്തായി ജീവശാസ്ത്രജാലകം ഇനിയും മുന്നോട്ടുപോകും. വഴിവിളക്കേന്തുന്നവര്‍ക്കും സഹയാത്രികര്‍ക്കും വിമര്‍ശകര്‍ക്കും ഹൃദയംനിറഞ്ഞ നന്ദി...