Blogger Widgets

ലൈവ് വിത്ത് ലെസ്ണ്‍സ്- ചോദ്യങ്ങളും ഉത്തരങ്ങളും.

ഐ.ടി.@സ്കൂള്‍ വിക്ടേഴ്സ് ചാനലില്‍ എസ്.എസ്.എല്‍.സി പാഠഭാഗങ്ങളുടെ വിശകലനപരിപാടിയായ 
ലൈവ് വിത്ത് ലെസണ്‍സ് 
മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. 
ജീവശാസ്ത്രപാഠങ്ങളിന്‍മേല്‍ ലഭിക്കുന്ന ചോദ്യങ്ങളുടെ ആഴവും പരപ്പും കുട്ടികളുടെ അന്വേഷണത്വരയേയും ജീവശാസ്ത്രാഭിമുഖ്യത്തേയും വെളിവാക്കുന്നു. 
ഈ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് 
വിക്ടേഴ്സ് പ്രവര്‍ത്തകരേയും പൊതുവിദ്യാഭ്യാസ വകുപ്പിനേയും ജീവശാസ്ത്രജാലകം അഭിനന്ദിക്കുന്നു. 
ഒപ്പം ജീവശാസ്ത്രം ലൈവ് വിത്ത് ലെസണ്‍സ് പരിപാടിയില്‍ കുട്ടികള്‍ ഉന്നയിച്ച വിലപ്പെട്ട സംശയങ്ങളും അതിന് അധ്യാപകര്‍ നല്‍കിയ ഉത്തരങ്ങളും ജീവശാസ്ത്രജാലകത്തില്‍ വായിക്കാം. കൂടുതല്‍ മികവുറ്റ ചോദ്യങ്ങളും പാഠവിശകലനത്തിനാവശ്യമായ സംശയങ്ങളും ഉന്നയിക്കാന്‍ എല്ലാ കുട്ടികളോടും ഈ അവസരത്തില്‍ ജീവശാസ്ത്രജാലകം അഭ്യര്‍ത്ഥിക്കുന്നു.
ഒരിക്കല്‍ക്കൂടി വിക്ടേഴ്സ് ചാനലിന്, കുട്ടികളുടെ സ്വന്തം ചാനലിന് നന്ദി....!

SSLC ജീവശാസ്ത്രം പരീക്ഷ-മാതൃകാ ചോദ്യപ്പേപ്പര്‍ 2013-14

 
ശ്രീ.റഷീദ് ഓടക്കല്‍,
(ജി.വി.എച്ച്. എസ്. എസ്. കൊണ്ടോട്ടി, മലപ്പുറം) 
തയ്യാറാക്കിയ പത്താം ക്ലാസ്സ് ജീവശാസ്ത്രം പരീക്ഷയുടെ മാതൃകാ ചോദ്യപ്പേപ്പര്‍  പ്രിന്റെടുക്കാം. 

കുട്ടികള്‍ക്ക് ഇത് പ്രയോജനപ്പെടുന്നു എന്ന് ഉറപ്പുവരുത്തുമല്ലോ?

ഹബീബ് സാറിന് അഭിനന്ദനങ്ങള്‍...

കോയമ്പത്തൂര്‍ നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് 
നല്‍കുന്ന 
പി.കെ.ദാസ് മെമ്മോറിയല്‍ 
ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് - 2014 
ലഭിച്ച ജീവശാസ്ത്രജാലകം ടീം അംഗവും
ജീവശാസ്ത്രം പാഠപുസ്തകസമിതി, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ
 ശ്രീ. യു. ഹബീബ് റഹ്മാന്
(എച്ച്.എസ്.എ, ഗവ.ഹൈസ്കൂള്‍, തിരുവാഴിയാട്)
ജീവശാസ്ത്രജാലകത്തിന്റെ അഭിനന്ദനങ്ങള്‍.