Blogger Widgets

ലൈവ് വിത്ത് ലെസ്ണ്‍സ്- ചോദ്യങ്ങളും ഉത്തരങ്ങളും.

ഐ.ടി.@സ്കൂള്‍ വിക്ടേഴ്സ് ചാനലില്‍ എസ്.എസ്.എല്‍.സി പാഠഭാഗങ്ങളുടെ വിശകലനപരിപാടിയായ 
ലൈവ് വിത്ത് ലെസണ്‍സ് 
മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. 
ജീവശാസ്ത്രപാഠങ്ങളിന്‍മേല്‍ ലഭിക്കുന്ന ചോദ്യങ്ങളുടെ ആഴവും പരപ്പും കുട്ടികളുടെ അന്വേഷണത്വരയേയും ജീവശാസ്ത്രാഭിമുഖ്യത്തേയും വെളിവാക്കുന്നു. 
ഈ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് 
വിക്ടേഴ്സ് പ്രവര്‍ത്തകരേയും പൊതുവിദ്യാഭ്യാസ വകുപ്പിനേയും ജീവശാസ്ത്രജാലകം അഭിനന്ദിക്കുന്നു. 
ഒപ്പം ജീവശാസ്ത്രം ലൈവ് വിത്ത് ലെസണ്‍സ് പരിപാടിയില്‍ കുട്ടികള്‍ ഉന്നയിച്ച വിലപ്പെട്ട സംശയങ്ങളും അതിന് അധ്യാപകര്‍ നല്‍കിയ ഉത്തരങ്ങളും ജീവശാസ്ത്രജാലകത്തില്‍ വായിക്കാം. കൂടുതല്‍ മികവുറ്റ ചോദ്യങ്ങളും പാഠവിശകലനത്തിനാവശ്യമായ സംശയങ്ങളും ഉന്നയിക്കാന്‍ എല്ലാ കുട്ടികളോടും ഈ അവസരത്തില്‍ ജീവശാസ്ത്രജാലകം അഭ്യര്‍ത്ഥിക്കുന്നു.
ഒരിക്കല്‍ക്കൂടി വിക്ടേഴ്സ് ചാനലിന്, കുട്ടികളുടെ സ്വന്തം ചാനലിന് നന്ദി....!

No comments:

Post a Comment

Thanks for your comment. We will check soon and respond. Be with us...