Blogger Widgets

ഒന്നാം പാദവാര്‍ഷിക മൂല്യനിര്‍ണ്ണയം- 2013 ജീവശാസ്ത്രം ഉത്തരസൂചിക


ജീവശാസ്ത്ര പരീക്ഷകള്‍ പൂര്‍ണ്ണമായി. 
എല്ലാ ക്ലാസ്സുകളിലും കുട്ടികള്‍ക്ക് ഉത്തരങ്ങള്‍ 
രേഖപ്പെടുത്താന്‍ തക്കവണ്ണം ചോദ്യങ്ങള്‍ 
വ്യക്തവും ലളിതവുമായിരുന്നു. ജീവശാസ്ത്രജാലകത്തില്‍ പ്രസിദ്ധീകരിച്ച പഠനവിഭവങ്ങള്‍ ഈ പരീക്ഷാവിജയത്തിന് അങ്ങേയറ്റം ഫലപ്രദമായിരുന്നു എന്ന് ലഭിച്ച കമന്റുകള്‍ സൂചിപ്പിക്കുന്നു.
NEW
ഉത്തരസൂചിക
[With changes]
ഇനി പൊന്നോണം.
എല്ലാവര്‍ക്കും പ്രത്യാശാഭരിതമായ പൊന്നോണം ആശംസിക്കുന്നു.

സിംപതറ്റിക്- പാരാസിംപതറ്റിക്- പേടി- മൂത്രവിസര്‍ജ്ജനം-വിശദീകരണം


പാമ്പിനെക്കണ്ട് പേടിച്ച് മൂത്രമൊഴിച്ചു. പേടിച്ചത് സിംപതറ്റിക് പ്രവര്‍ത്തനത്താല്‍, മൂത്രമൊഴിച്ചതോ? അല്ലെങ്കില്‍ മൂത്രസഞ്ചി ചുരുക്കിയതോ? രണ്ടാമധ്യായത്തില്‍നിന്ന് ഈയൊരു ചോദ്യം കുട്ടികളെന്നും ചോദിക്കും.
ഈ സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കുന്നത് 
ശ്രീ.കെ.രാമകൃഷ്ണന്‍, ആര്‍.എ.സി.എച്ച്.എസ്, കടമേരി, വടകര.
ചില വിശദീകരണങ്ങള്‍   |   മൂത്രവിസര്‍ജ്ജനം