Blogger Widgets

ക്ലാസ്സ് 10, അധ്യായം 2- മാതൃകാ ചോദ്യപ്പേപ്പര്‍




എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടത്തക്ക തരത്തില്‍ ജീവശാസ്ത്രം രണ്ടാം അധ്യായവുമായി ബന്ധപ്പെട്ട് 15 സ്കോറിനുള്ള ചോദ്യപ്പേപ്പര്‍ നല്‍കിയിരിക്കുന്നു. കുട്ടികള്‍ക്ക് ചോദ്യപ്പേപ്പര്‍ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുമല്ലോ.
ജീവശാസ്ത്രജാലകത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് മാതൃകാ ചോദ്യപ്പേപ്പറുകള്‍ nisartr@gmail.com ല്‍ അയയ്ക്കുവാന്‍ താല്‍പര്യപ്പെടുന്നു.

ശ്രീ. ശശിധരന്‍ പാലോറയ്ക്ക് രാഷ്ട്രപതിയുടെ ദേശീയ അധ്യാപക അവാര്‍ഡ്

കോഴിക്കോട് ഉള്ളിയേരി പാലോറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും ജീവശാസ്ത്രം പാഠപുസ്തകസമിതി അംഗവും 
സ്റ്റേറ്റ് റിസോഴ്സ് പേഴ്സണും ജീവശാസ്ത്രജാലകം ബ്ലോഗ് ടീം അംഗവും
മാര്‍ഗ്ഗദര്‍ശിയുമായ
ശ്രീ. ശശിധരന്‍ പാലോറയ്ക്ക് 
രാഷ്ട്രപതിയുടെ ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ചു.
ആഭിനന്ദനങ്ങള്‍!
നാഷണല്‍ ചില്‍ഡ്രന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ കോഴിക്കോട് ജില്ലാ കോ-ഓര്‍ഡിനേറ്ററും കോഴിക്കോട് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ സെക്രട്ടറിയും കൂടിയാണ് ഇദ്ദേഹം.
മികച്ച ശാസ്ത്രാധ്യാപകന്‍ എന്നതിന് പുറമേ കായികരംഗത്തും കഴിവുതെളിയിച്ച അധ്യാപകനാണ് ശശിധരന്‍. ബാസ്‌കറ്റ് ബോളിന്റെ ദേശീയ റഫറിമാരില്‍ ഒരാളാണ്. സംസ്ഥാന ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്റെ ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനറും കോഴിക്കോട് ജില്ലാ ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്റെ സെക്രട്ടറിയുമാണ്.
ചീക്കിലോട് പരേതനായ അധ്യാപകന്‍ പള്ളിയില്‍ ചന്ദ്രശേഖരന്‍ കിടാവിന്റെയും കല്ലിടുക്കില്‍ ശാരദാമ്മയുടെയും മകനാണ്. ഭാര്യ സുധ പി. ചേവായൂര്‍ എ.യു.പി. സ്‌കൂള്‍ അധ്യാപികയാണ്. മക്കള്‍: വിദ്യാര്‍ഥികളായ അര്‍ജുന്‍, അരുണ്‍.
ദേശീയ അധ്യാപകദിനമായ സപ്തംബര്‍ അഞ്ചിന് വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയ അവാര്‍ഡുകള്‍ സമ്മാനിക്കും. 

ആക്ടിവിറ്റി കലണ്ടര്‍


ACTIVITY CALENDER
STD X   |  STD IX STD VIII

SSLC രണ്ടാമധ്യായം, മുന്‍വര്‍ഷ ചോദ്യപ്പേപ്പറുകള്‍ പഠിക്കാം...



എസ്.എസ്.എല്‍.സി 
രണ്ടാമധ്യായവുമായി ബന്ധപ്പെട്ട് 
വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭിച്ച ചോദ്യപ്പേപ്പറുകള്‍ പ്രസിദ്ധീകരിക്കുന്നു. ഇവ ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിയും സയന്‍സ് ഡയറിയില്‍ രേഖപ്പെടുത്തിയും 
കുട്ടികള്‍ക്ക് പ്രാപ്യമാക്കാന്‍ ശ്രമിക്കുമല്ലോ.

എട്ടാം ക്ലാസ്സ് അധ്യായം 1, മാതൃകാ ചോദ്യപ്പേപ്പര്‍



കൃഷി ജീവിതം തന്നെ 
(Agriculture, a way of life)
എന്ന അധ്യായവുമായി ബന്ധപ്പെട്ട മാതൃകാചോദ്യപ്പേപ്പര്‍ താഴെ നല്‍കിയിരിക്കുന്നു. 
കുട്ടികള്‍ക്ക് ഇത് പ്രയോജനപ്പെടുന്നു എന്ന് ഉറപ്പുവരുത്തുമല്ലോ?