Blogger Widgets

സന്തോഷമുണ്ടോ? E.Q. ടെസ്റ്റ് ചെയ്തുനോക്കൂ...



എന്ന വെബ്സൈറ്റ് എത്ര പ്രശസ്തമാണെന്ന് പറയേണ്ടതില്ലല്ലോ? നിങ്ങള്‍ക്ക് എന്തെങ്കിലും ശാരീരികാസ്വാസ്ഥ്യം തോന്നിയാല്‍ ഇതിലെ Symptom Checker നിങ്ങളെ സ്വയമൊന്ന് പരിശോധിക്കാന്‍ സഹായിക്കും. ഇവിടെ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന പേജില്‍ കാണിച്ചിരിക്കുന്ന മനുഷ്യശരീരത്തിന്റെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ഏതുഭാഗത്താണ് അസ്വസ്ഥതയെന്ന് കാണിച്ച ശേഷം അവിടെ നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ. നിങ്ങള്‍ക്ക് അസ്വസ്ഥജനകമായ കാര്യങ്ങളെക്കുറിച്ചുള്ള സംക്ഷിപ്തവിജ്ഞാനം ലഭിക്കുമെന്നുറപ്പ്. 
എന്നാല്‍ ഇതൊരു പരിണിതപ്രജ്ഞനായ ഡോക്ടര്‍ക്കുപകരമായി കാണരുതെന്ന് നിര്‍ബന്ധപൂര്‍വ്വം അപേക്ഷിക്കുന്നു.
ഈ പോസ്റ്റ് മറ്റൊരു വസ്തുത അറിയിക്കാന്‍ വേണ്ടിയാണ്. 
എല്ലാവര്‍ക്കും എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്നാണല്ലോ ആഗ്രഹം. സന്തോഷത്തിന്റെ കാരണവും മറ്റും തേടിപ്പിടിച്ച് സന്തോഷിക്കാതെ ഒരു ചോദ്യാവലിയ്ക്ക് മറുപടി നല്‍കൂ. വെബ് എം.ഡി. (WEBMD) യിലെ തന്നെ ഈ ചോദ്യാവലി പൂരിപ്പിക്കുമ്പോള്‍ അപ്പോള്‍ത്തന്നെ ശരി-തെറ്റുകള്‍ പ്രദര്‍ശിപ്പിക്കും. സന്തോഷത്തെപ്പറ്റി നിങ്ങളുടെ മനസ്സില്‍ രൂഢമൂലമായിരിക്കുന്ന ചില വസ്തുതകളെങ്കിലും ഇവിടെ തകിടം മറിയുന്നതുകാണാം. അങ്ങനെയുണ്ടെങ്കില്‍ അത് ജീവശാസ്ത്രജാലകത്തെ അറിയിക്കൂ.

No comments:

Post a Comment

Thanks for your comment. We will check soon and respond. Be with us...