Blogger Widgets

എന്തിനാണ് ഉന്നം പിടിക്കുമ്പോള്‍ നാം ഒരു കണ്ണടയ്ക്കുന്നത്?



മൈക്രോസ്കോപ്പിലൂടെ ഒരു വസ്തുവിനെ നോക്കുമ്പോള്‍ നാം ഒരു കണ്ണ് അടച്ചുപിടിക്കും. ഇല്ലെങ്കില്‍ നാം നിരീക്ഷിക്കുന്ന വസ്തുവിനെ വ്യക്തമായി കാണാന്‍ കഴിയില്ലെന്നുമാത്രമല്ല, മറ്റ് ദൃശ്യങ്ങള്‍ നമ്മുടെ ശ്രദ്ധ മാറ്റുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരുകണ്ണുകളും വഴി ലഭിക്കുന്ന 3D കാഴ്ച (അകലം, സ്ഥാനം, വലിപ്പം)യെക്കാള്‍ പ്രാധാന്യം വസ്തുവിനെ മാത്രമായി ലക്ഷ്യമിടലാണ്. അതായത്, നമുക്ക് അപ്പോള്‍ ലഭിക്കേണ്ടത് വിസ്തൃതമായ കാഴ്ചാമണ്ഡലമല്ല (Field of Vision), മറിച്ച്, ലക്ഷ്യത്തിലേയ്ക്കുനയിക്കുന്ന നിശ്ചിതകാഴ്ചയാണ്.
മനുഷ്യരില്‍ ഒരു കണ്ണിന് മറ്റേതിനെ അപേക്ഷിച്ച് പ്രകടമായ ശേഷിക്കൂടുതലുണ്ടെന്ന് ശാസ്ത്രം തെളിയിക്കുന്നു. ഡോമിനന്റ് നേത്രം (Dominant Eye) ആയി നാം ഇതിനെ പരിഗണിക്കുന്നു.
ഇത് ചെയ്തുനോക്കൂ.
ഒരു കൈ അകലെയുള്ള ഭിത്തിയിലേയ്ക്ക് നീട്ടി, തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്ത് ഒരു വൃത്തം സൃഷ്ടിക്കൂ. എന്നിട്ട് ആ വൃത്തത്തിനുള്ളിലൂടെ ഭിത്തിയിലെ ഒരു വസ്തുവിനെ ഓരോ കണ്ണും മാറി മാറി അടച്ച് നോക്കി നിരീക്ഷിക്കൂ. ആദ്യമായി നിങ്ങള്‍ വസ്തുവിനെ വൃത്തത്തിനുള്ളില്‍ കാണുവാന്‍ സഹായിക്കുന്ന കണ്ണാണ് നിങ്ങളുടെ ഡോമിനന്റ് കണ്ണ്. കാരണം ആദ്യം വിരല്‍വൃത്തത്തിലൂടെ കാഴ്ചനല്‍കാന്‍ മസ്തിഷ്കം തെരഞ്ഞെടുക്കുന്നത് നിങ്ങളുടെ ഡോമിനന്റ് നേത്രത്തെയാണ്. ഈ നേത്രവും ലക്ഷ്യവസ്തുവും തമ്മിലാണ് നേര്‍രേഖാരൂപത്തിലുള്ള ആദ്യമേതന്നെ സ്വാഭാവികമായി ദൃഷ്ടിബന്ധം സ്ഥാപിക്കുന്നത്.  
അതിനാല്‍ കാഴ്ച കൃത്യമാകുന്നതിന് നാം ഉന്നം പിടിക്കുന്നു!, അതിന് ഒരു കണ്ണുമാത്രം സ്വാഭാവികമായി ഉപയോഗിക്കുന്നു (നിര്‍ബന്ധമില്ല).
ജീവശാസ്ത്രജാലകം

1 comment:

  1. എനില്ലിതൊരു പുതിയ,നല്ല അറിവ്
    നന്ദി!

    ReplyDelete

Thanks for your comment. We will check soon and respond. Be with us...