Blogger Widgets

അദിതിയുടെ ലേഖനത്തിനുലഭിച്ച കമന്റ് പോസ്റ്റായി പ്രസിദ്ധീകരിക്കുന്നു.

അദിതി ആര്‍. നായര്‍ STD VI, B.B.H.S, നങ്യാര്‍കുളങ്ങര എഴുതിയ 'എനിയ്ക്കും പറയുവാനുണ്ട്' എന്ന ലേഖനത്തിന് ലഭിച്ച പ്രതികരണങ്ങള്‍. (ലേഖനം ഇവിടെ..)
അതിഥി, മനോഹരമായ ഈ സ്വപ്നങ്ങള്‍ പൂവണിയട്ടെ. കൊച്ചുമനസ്സുകളിലെ ഇത്തരം സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അദ്ധ്യാപകര്‍ക്ക് കഴിയണം. എത്രപേര്‍ ശ്രമിക്കുന്നുവെന്നത് ഒരു പ്രശ്നമാണ്. കഴിയും കഴിയാഞ്ഞിട്ടല്ല. കുട്ടികളേപ്പോലെ സ്വപ്നംകാണാന്‍ അദ്ധ്യാപകനും കഴിയണം. പഴയചുറ്റുവട്ടങ്ങളില്‍ വട്ടം കറങ്ങിയാല്‍ പോരാ. അങ്ങനെയുള്ള നിരവധി അദ്ധ്യാപകര്‍ നമുക്കിടയിലുണ്ട്. പക്ഷേ അവര്‍ക്ക് വേണ്ടത്ര പിന്തുണമേലധികാരിയില്‍നിന്നോ സഹപ്ര വര്‍ത്തകരില്‍ നിന്നോ ലഭിക്കാറുമില്ല. പരിഹസിക്കുന്നവരുണ്ട്. ധൈര്യപൂര്‍വ്വം നേരിടുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. എല്ലാവര്‍ക്കും അതിനു കഴിയില്ലല്ലോ? കൊബായാഷി മാസ്റ്ററേപ്പോലെ നമ്മുടെ എച്ച്,എം മാര്‍ക്ക് ആയാലെന്താണ് കുഴപ്പം? അതില്‍ സാമൂഹ്യബോധത്തിന്റെ തലം കൂടിയുണ്ട്. പാഠപുസ്തകത്തിനപ്പുറം മറ്റൊരു ലോകം സൃഷ്ടിക്കാന്‍ കഴിയണം. പരീക്ഷക്കു തയ്യാറാക്കലാണ്, പാഠപുസ്തകം തീര്‍ക്കലാണ് അദ്ധ്യാപനത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നവരാണ് അദ്ധ്യാപകരില്‍ ബഹുഭൂരിപക്ഷവും. മറ്റെല്ലാ പ്രവര്‍ത്തനങ്ങളും അനാവശ്യമെന്ന് അവര്‍ കരുതുന്നു. അനുഭവത്തിലൂടെ പറഞ്ഞതാണ്. അതിഥിയുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്ന ഹരിപ്പാട് സബ് ജില്ലയില്‍ കുറെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. കുറെ പ്രവര്‍ത്തനങ്ങള്‍ ഇനിയും ചെയ്യാനുണ്ട്.അതിഥിയുടെ സ്വപ്നങ്ങളില്‍ ചിലതെങ്കിലും കടം കൊള്ളാനാവുമെന്നു പ്രതീക്ഷിക്കുന്നു.
എല്ലാവിധ ആശംസകളും.
സി.ജി.സന്തോഷ്, 

സെക്രട്ടറി ,സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് 

Comment-1

Aditi,
Read your observations about the curriculum which a student is forced to learn in schools. The famous educational psychologist Jerome.S Bruner highlighted the need of a variety of experiences that should be used by individuals. The conservative curriculum transaction in our schools is a reason for the students not getting opportunities to not gain information through sense organs. Alchemist gained knowledge through contact with nature and realised the intricate relationships existing there. 
Aditi, you can observe the wonderful world of birds through which you can study a lot of scientific concepts which can help you to realise the wonders of nature. 
To start your observations of nature by getting up early in the morning,preferably 5:30. 
1.Come out of your house and select a comfortable place outside your house. 
2.Close your eyes and listen to the sounds that you hear. 
3.Slowly identify the sounds that you hear repeatedly. 
4.Try to identify the source which produces the sound. 
5.It will be a beautifully feathered friend which will open anew world of opportunities for you............... 

Wishing a good birding, 
Abraham Thomas,
Peet Memorial Training College,Mavelikara. 
 ...........................................................................................................................................................................
Comment-2
ളരെ അഭിമാനം തോന്നുന്നു, കാരണം അധ്യാപക പ്രമുഖരുടെ അഭിപ്രായങ്ങളിലൂടെ മാത്രം ജനിക്കുന്ന പരിഷ്കാരങ്ങളാണ് വിദ്യാഭ്യാസ രംഗത്ത് കണ്ടു വരുന്നത്. ഇപ്പോൾ കൊച്ചു വിദ്യാർഥികളുടെ സമൂഹവും തങ്ങളുടെ വിജ്ഞാനത്തിനായുള്ള ദാഹത്തേയും വിദ്യാഭ്യാസ രീതികളുടെ പരിമിതികളെയും പറ്റി ബോധം ആര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്നു. അദിതിയുടെ ലേഖനത്തില്‍ നിന്നും അദിതിയുടെ പരന്ന വായനയെപ്പറ്റി നമുക്ക് മനസ്സിലാക്കാമല്ലോ . പാവ്ലോ കൊയ്ലോ , കുറോയനഗി തുടങ്ങിയ പ്രസിദ്ധ നാമങ്ങളെ ഉദ്ധരിച്ചാണ് അദിതി തന്റെ കാഴ്ചപ്പാടുകളെ അനാവരണം ചെയ്യുന്നത്. കുട്ടികളുടെ ചിന്താഗതികളില്‍ പുസ്തകങ്ങള്‍ ചെലുത്തുന്ന അത്ഭുതകരമായ സ്വാധീനം തന്നെയാണീ ലേഖനം നമ്മെ കാട്ടിത്തരുന്നത്. അദിതിയും കൂട്ടുകാരും സ്വപ്നം കാണുന്ന തരം 1000 വിദ്യാലയങ്ങൾ ഈ മണ്ണിൽ ഉയരട്ടെ ..
അനന്തകൃഷ്ണൻ .എം 

No comments:

Post a Comment

Thanks for your comment. We will check soon and respond. Be with us...