Blogger Widgets

ശ്രീ. ശശിധരന്‍ പാലോറയ്ക്ക് രാഷ്ട്രപതിയുടെ ദേശീയ അധ്യാപക അവാര്‍ഡ്

കോഴിക്കോട് ഉള്ളിയേരി പാലോറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും ജീവശാസ്ത്രം പാഠപുസ്തകസമിതി അംഗവും 
സ്റ്റേറ്റ് റിസോഴ്സ് പേഴ്സണും ജീവശാസ്ത്രജാലകം ബ്ലോഗ് ടീം അംഗവും
മാര്‍ഗ്ഗദര്‍ശിയുമായ
ശ്രീ. ശശിധരന്‍ പാലോറയ്ക്ക് 
രാഷ്ട്രപതിയുടെ ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ചു.
ആഭിനന്ദനങ്ങള്‍!
നാഷണല്‍ ചില്‍ഡ്രന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ കോഴിക്കോട് ജില്ലാ കോ-ഓര്‍ഡിനേറ്ററും കോഴിക്കോട് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ സെക്രട്ടറിയും കൂടിയാണ് ഇദ്ദേഹം.
മികച്ച ശാസ്ത്രാധ്യാപകന്‍ എന്നതിന് പുറമേ കായികരംഗത്തും കഴിവുതെളിയിച്ച അധ്യാപകനാണ് ശശിധരന്‍. ബാസ്‌കറ്റ് ബോളിന്റെ ദേശീയ റഫറിമാരില്‍ ഒരാളാണ്. സംസ്ഥാന ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്റെ ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനറും കോഴിക്കോട് ജില്ലാ ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്റെ സെക്രട്ടറിയുമാണ്.
ചീക്കിലോട് പരേതനായ അധ്യാപകന്‍ പള്ളിയില്‍ ചന്ദ്രശേഖരന്‍ കിടാവിന്റെയും കല്ലിടുക്കില്‍ ശാരദാമ്മയുടെയും മകനാണ്. ഭാര്യ സുധ പി. ചേവായൂര്‍ എ.യു.പി. സ്‌കൂള്‍ അധ്യാപികയാണ്. മക്കള്‍: വിദ്യാര്‍ഥികളായ അര്‍ജുന്‍, അരുണ്‍.
ദേശീയ അധ്യാപകദിനമായ സപ്തംബര്‍ അഞ്ചിന് വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയ അവാര്‍ഡുകള്‍ സമ്മാനിക്കും. 

2 comments:

Thanks for your comment. We will check soon and respond. Be with us...