Blogger Widgets

പുതിയ അധ്യയന വര്‍ഷത്തിലേയ്ക്ക് സ്വാഗതം...

എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മികച്ച മറ്റൊരു അധ്യയനവര്‍ഷം ആശംസിക്കുന്നു. നിങ്ങളോടൊപ്പം ജീവശാസ്ത്രവിഷയങ്ങളുമായി ജീവശാസ്ത്രജാലകവുമുണ്ട്.
 ഒരു മുഖ്യ വസ്തുത, വാക്കുകൊണ്ടും നോക്കുകൊണ്ടും കുട്ടികളെ ഭയപ്പെടുത്തുന്നതൊഴിവാക്കി സ്കൂളിനോടും അധ്യാപകരോടുമുള്ള പേടിയും മാനസികസംഘര്‍ഷവും കുറയ്ക്കുന്നതിനുതകുന്ന നിയമനിര്‍മ്മാണത്തിലാണ് സര്‍ക്കാര്‍. അതിനാല്‍ത്തന്നെ സ്നേഹസമ്പന്നരായ അധ്യാപകരാല്‍ നയിക്കപ്പെടുന്ന പുതുവിദ്യാലയങ്ങളായി പൊതുവിദ്യാലയസമൂഹം മാറ്റപ്പെടുകയാണ്. മൂല്യനിര്‍ണ്ണയത്തിലും ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കൂടാതെ പുതിയ അധ്യയനവര്‍ഷം ജലശ്രീ ക്ലബ്ബിന്റെ രൂപീകരണവും നടക്കണം. അതിനുള്ള Guideliness | Application Form | Pledge ഇവ ഇവിടെനിന്ന് പ്രിന്റെടുക്കാം.‌ പ്രവേശനോത്സവത്തിന്റെ ഭാഗമായി ബഹു. വിദ്യാഭ്യാവകുപ്പുമന്ത്രിയുടെ സന്ദേശം ഇവിടെ  നിന്ന് പ്രിന്റെടുക്കാം. 
ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഓരോ സ്കൂളും കേരളത്തിലെ ഇതര വിദ്യാലയങ്ങള്‍ക്ക് മാതൃകയാവണം. സ്കൂളിന്റെ വിജയത്തിന് അക്ഷീണം പ്രയത്നിക്കുന്ന സ്കൂള്‍ പി.ടി.എയും അധ്യാപകസമൂഹവും പൊതുവിദ്യാലയങ്ങളുടെ നിലവാരത്തകര്‍ച്ചയെന്ന പൊള്ളയായ വിമര്‍ശനങ്ങള്‍ക്ക് പ്രവൃത്തിയിലൂടെ ചുട്ട മറുപടി നല്‍കണം. കുട്ടികള്‍ അവര്‍ പഠിച്ച സ്കൂളിനേയും പഠിപ്പിച്ച അധ്യാപകരേയും ആദരവോടും അഭിമാനത്തോടും കൂടി ഓര്‍ക്കണം. അതിനായി എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി അഭിമാനാര്‍ഹമായ വിജയം നേരുന്നു. 
ആശംസകള്‍....

No comments:

Post a Comment

Thanks for your comment. We will check soon and respond. Be with us...