Blogger Widgets

മലയാളം വിക്കിപീഡിയയില്‍ 30000 ലേഖനങ്ങള്‍



മലയാളം വിക്കിപീഡിയയില്‍ 30000 ലേഖനങ്ങള്‍ തികഞ്ഞിട്ട് ഒരാഴ്ചയായി. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ ജീവശാസ്ത്രജാലകം അഭിനന്ദിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് നന്നായി വിവരശേഖരണം നടത്താനും വിജ്ഞാനം സമ്പാദിക്കാനുമുള്ള ഏറ്റവും എളുപ്പവും വിശ്വാസയോഗ്യവുമായ മാര്‍ഗ്ഗം മലയാളം വിക്കിപീഡിയയാണ്. വരുംകാലങ്ങളില്‍ മാതൃഭാഷ അന്യംനില്‍ക്കും എന്നുവിലപിക്കുന്ന സമൂഹത്തോട് അതിനുസാദ്ധ്യമല്ല എന്നുറപ്പിച്ചുകൊണ്ടാണ് വിദേശമലയാളികളായ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍മാരും അവിദഗ്ദ്ധപ്രവര്‍ത്തകരും അധ്യാപകരും കുട്ടികളും വിക്കിപീഡിയയിലേയ്ക്കെത്തുന്നത്. 
എന്നാല്‍ നമ്മുടെ അധ്യാപകസമൂഹം ഈ വിവരശേഖരണോപാധിയെ എത്രമാത്രം ഉപയോഗപ്പെടുത്തുന്നുണ്ട്? കോളേജുകളിലും ഇതര ഗവേഷണസ്ഥാപനങ്ങളിലും ഇംഗ്ലീഷ് വിക്കിപീഡിയയെ മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും ആശ്രയിക്കുമ്പോള്‍ തത്തുല്യവിവരങ്ങള്‍ സ്വന്തം ഭാഷയില്‍ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തുന്നതിന് നമ്മുടെ സ്കൂള്‍ സമൂഹം കുറേക്കൂടി താല്‍പര്യമെടുക്കേണ്ടതുണ്ട്. സ്വന്തം ഭാഷയില്‍ പഠിക്കുന്നതിന്റെ മേന്‍മകള്‍ എത്രയോ മഹാന്‍മാര്‍ സൂചിപ്പിച്ചിട്ടുണ്ട്! അതിനാല്‍ സ്കൂള്‍തലപഠനപദ്ധതിയുടെ ഭാഗമായി മലയാളം വിക്കിപീഡിയയെ പ്രയോജനപ്പെടുത്തുന്നതിന് നിര്‍ണ്ണായകമായ ചില മാര്‍ഗ്ഗങ്ങള്‍ ജീവശാസ്ത്രജാലകം അവതരിപ്പിക്കുന്നു. തുടര്‍ആഴ്ചകളില്‍ നിങ്ങള്‍ക്ക് ജീവശാസ്ത്രസംബന്ധിയായ വിക്കി ലേഖനങ്ങള്‍ ജീവശാസ്ത്രാധ്യയനവുമായി ബന്ധപ്പെട്ട് പരിചയപ്പെടുത്തുകയാണ്.

മലയാളം വിക്കിപീഡിയയിലേയ്ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രവേശിക്കാം. 
വിക്കിപീഡിയയിലെ ജീവശാസ്ത്രം കവാടത്തിലേയ്ക്കുള്ള ലിങ്ക് ഇവിടെ. www.ml.wikipedia.org/wiki/കവാടം:ജീവശാസ്ത്രം

No comments:

Post a Comment

Thanks for your comment. We will check soon and respond. Be with us...