Blogger Widgets

ജീവശാസ്ത്രാധ്യാപകസംഘടന രൂപവല്‍ക്കരിച്ചു


സംസ്ഥാനത്തെ ഗവ., എയിഡഡ്, അണ്‍ എയിഡഡ് സ്കൂളുകളിലെ ജീവശാസ്ത്രാധ്യാപകരുടെ സംഘടന രൂപവല്‍ക്കരിക്കപ്പെട്ടു. കോഴിക്കോട്ട് ശിക്ഷക് സദനില്‍ 2012 സെപ്റ്റംബര്‍ 8 ന് രാവിലെ 10 മണിയ്ക്ക് രൂപവല്‍ക്കരണയോഗം ചേരുകയും വിവിധ സ്കൂളുകള്‍, ഡയറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചചെയ്ത് സംഘടനാരൂപം നിശ്ചയിക്കുകയും ചുമതലക്കാരെ നിര്‍ദ്ദേശിച്ച് തിരഞ്ഞെടുക്കുകയും ചെയ്തു. അധ്യാപകരുടെ പഠന-ബോധന തന്ത്രങ്ങള്‍ക്ക് ശക്തി പകരാനും ജീവശാസ്തത്തില്‍ കാലാനുസൃതവിജ്ഞാനവ്യാപനത്തിനും കേരളസര്‍ക്കാരും വിദ്യാഭ്യാസവകുപ്പും ആവിഷ്കരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ക്ക് സര്‍വ്വാത്മനാ സഹായം നല്‍കുന്നതിനും കുട്ടികളില്‍ ജീവശാസ്ത്രപഠനം മികവുറ്റതാക്കുന്നതിന് മികച്ച പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന ഈ സംഘടന കേരളത്തിലെ ജീവശാസ്ത്രം അധ്യാപകര്‍ക്ക് അറിവിന്റെ തുടര്‍ച്ചയും പകര്‍ച്ചയും ഉറപ്പുവരുത്തുന്നതിന് നിതാന്തജാഗ്രതയും ശ്രദ്ധയും നല്‍കുന്നതാണ്. കേരളത്തിലെ ആദ്യത്തെ ഏറ്റവും വലിയ അധ്യാപകകേന്ദ്രീകൃത പഠന-ബോധനാധിഷ്ഠിത സംഘടനയാണിതെന്നതും സംഘടനയുടെ മുഖരൂപമായി ജീവശാസ്തജാലകം പ്രവര്‍ത്തിക്കുന്നു എന്നതും ജീവശാസ്ത്രജാലകത്തിന് ഏറെ അഭിമാനം നല്‍കുന്നു. 
രൂപവല്‍ക്കരണയോഗം ഫോട്ടോസെഷനുകള്‍, പങ്കാളിത്തം, ചര്‍ച്ചകള്‍, സംഘടനാരൂപം, ഭാരവാഹികള്‍, ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, മാര്‍ഗ്ഗരേഖ, കമ്മിറ്റി അറിയിപ്പുകള്‍ എന്നിവ പിന്നാലെ അറിയിക്കുന്നതാണ്. സംഘടനയുടെ വാര്‍ത്തകളും വിവരങ്ങളും സ്ഥിരമായി അറിയിക്കുന്നതിന് ജീവശാസ്ത്രജാലകം നിരന്തരം സന്ദര്‍ശിക്കൂ... 

No comments:

Post a Comment

Thanks for your comment. We will check soon and respond. Be with us...